Monday, November 17, 2008

രക്ഷപ്പെടല്‍

അവിചാരിതമായ കൂട്ടിമുട്ടലുകള്‍ ഒഴിവാക്കാന്‍ എന്തു ചെയ്യണമെന്നാലോചിച്ച
ഞങ്ങള്‍ ഒരു നല്ല വൈകുന്നേരം മുഴുവന്‍ വെറുതേ കളഞ്ഞു
ഞങ്ങള്‍ക്ക് പിരിയാന്‍ സമയമായിരുന്നു
രഹസ്യങ്ങള്‍ ആരോടും പങ്കുവയ്ക്കരുതെന്ന പതിവു വാചകങ്ങള്‍ ഞങ്ങള്‍ മറന്നുപോയി
അതോ രഹസ്യങ്ങള്‍ ഇല്ലാതിരുന്നിട്ടോ...
എന്തായാലും ഞങ്ങള്‍ക്ക് പിരിയാന്‍ സമയമായിരുന്നു....
ഉള്ളാലെ പുഞ്ചിരിച്ചുകൊണ്ട് വിതുമ്പുന്ന ചുണ്ടുകളോടെ ഒരു യാത്ര പറച്ചിലാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നതെങ്കില്‍
എനിക്കു തെറ്റിപ്പോയി
പുറമേ ചിരിച്ചും ഉള്ളാലെ കരഞ്ഞും കൊണ്ടാണ് ഞാന്‍ യാത്ര പറഞ്ഞത്
അത് എന്തുകൊണ്ടെന്ന് എനിക്കറിയില്ല
അടിസ്ഥാനമില്ലാത്ത
ആവശ്യമില്ലാത്ത
നഷ്ടബോധമോ എന്നോര്‍ത്ത് ഞാന്‍ തലകുടഞ്ഞു
സത്യത്തില്‍ അതില്‍ നഷ്ടപ്പെടല്‍ ലവലേശം ഇല്ലായിരുന്നു..
രക്ഷപ്പെടല്‍ മാത്രം....

3 comments:

SHYAM said...

മലയാളം കൊള്ളാം നല്ല സാഹിത്യം ഉണ്ട് ( അതുകൊണ്ട് ഒന്നും മനസ്സിലായില്ല )
പിന്നെ ഈ ഞങ്ങള്‍ ആരാണ് ?

Chinju said...

കഥയില്‍ ചോദ്യമില്ല റിംപോച്ചേ
എഴുത്തും ജീവിതവും കൂട്ടികുഴയ്ക്കരുത്

sv said...

വിരഹത്തിന്‍റെ തീഷ്ണത കാണാം ഇതില്‍....

നന്മകള്‍ നേരുന്നു