Wednesday, January 14, 2009

നോമ്പ്കാലം

നോമ്പ്കാലം
എനിക്ക് ഉത്സവമായിരുന്നു..
ഞാനൊരു ഇസ്ലാമായതുകൊണ്ട് എന്ന് നിങ്ങള്‍ തല ചെരിച്ചേക്കാം
കൂട്ടുകാരുടെ നോമ്പുതുറയില്‍ ക്ഷണമുള്ളതുകൊണ്ട് എന്ന് ചിരിച്ചേക്കാം
അല്ലെങ്കില്‍
നിങ്ങളെ എങ്ങനെ കുറ്റം പറയാനാവും
എന്നെങ്കിലും നിങ്ങളെന്നെ കണ്ടിട്ടുണ്ടോ.....
ഉച്ചനേരങ്ങളില്‍
ചളുങ്ങിയ ചോറ്റുപാത്രം നെഞ്ചില്‍ ചേര്‍ത്ത്
പിന്‍ മുറ്റത്തേക്കുള്ള നൂണ്ടിറങ്ങലുകളും
കൈതക്കാടിനോരം പറ്റി ആകാശം നോക്കിയിരിപ്പും
ഒഴിഞ്ഞ ചോറ്റുപാത്രവും
ആരും കാണരുതെന്ന ആശയങ്കയില്ലാത്ത ഒരു മാസം
എനിക്കും ഉച്ചയ്ക്കുള്ള ഇടവേളകളില്‍ ക്ലാസ് മുറിയിലിരിക്കാം
തലമുടി മൂടിയ
മുഴുക്കയ്യന്‍ കുപ്പായമിട്ട എന്റെ കൂട്ടുകാര്‍ക്കിടയില്‍ തന്നെ.
ഞാനും നോമ്പെടുക്കുകയാണ്
അല്ലാതെ ഇല്ലാഞ്ഞിട്ടല്ല
എന്ന അര്‍ത്ഥശൂന്യമായ മുഖപടത്തോടെ

3 comments:

chithrakaran ചിത്രകാരന്‍ said...

ആദ്യമായി കാണുകയാണ്.ആശംസകള്‍ !!
പുതിയ ബ്ലോഗറാണോ ?
OT:കേരള ബ്ലോഗ് അക്കാദമിയിലേക്ക് ഇവിടെ ഞെക്കുക.

SHYAM said...

:)

Chinju said...

ആശംസകള്‍ക്ക് നന്ദി ചിത്രകാരന്‍.
ബ്ലോഗ് ലോകത്ത് പിച്ചവയ്ക്കുന്നതേ ഉള്ളൂ
വായനയും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു