നഷ്ടപ്പെടുമെന്ന് കരുതി സ്വന്തമാക്കാതിരിക്കുന്നത്
രക്ഷപ്പെടലോ?
ഒളിച്ചോടലോ?
വിഡ്ഢിത്തമോ?
എനിക്കറിയില്ല
എന്റെ സുഹൃത്ത് പറയുന്നു
അതാണ് സൗകര്യം എന്ന്.....
എനിക്കത് മനസിലാവുന്നില്ല...
Thursday, November 27, 2008
Monday, November 24, 2008
അവന്‍
ചിലപ്പോള്‍ തോന്നും
നമുക്ക് ചുറ്റും ശൂന്യതയാണെന്ന്
കനത്ത ഇരുട്ട് കൊടുങ്കാറ്റായി വീശുകയാണെന്ന്...
അപ്പോള്‍ നമുക്ക്
ആശ്വാസ വചനങ്ങള്‍ക്ക് പ്രത്യകിച്ച് അര്‍ത്ഥമൊന്നും ഇല്ലാത്തതായി തോന്നും
എന്തുകൊണ്ടെന്നു ചോദിച്ചാല്‍
അത് നമ്മളെ സ്പര്‍ശിക്കാത്തതുകൊണ്ട് എന്ന് നിസ്സാരമായി ഉത്തരം പറയാം.
പക്ഷെ ചില വര്‍ത്തമാനങ്ങള്‍.... അവ ആശ്വസിപ്പിക്കാന്‍ പറയുന്നവയല്ലെങ്കില്‍ കൂടി
എല്ലാം കഴുകി വൃത്തിയാക്കി മനസിനെ നമുക്ക് തിരിച്ചു തരും...
അതെന്താണ്......
അതെന്താണെങ്കിലും
അതാണ് അവന് എന്നിലുള്ള സ്വാധീനം
എന്നിലെ എന്തും
എങ്ങനെയും
മാറ്റി മറിക്കാന്‍
പുതുക്കിപണിയാന്‍
തേച്ചുമിനുക്കാന്‍
കഴിയുന്ന
സാന്നിധ്യം.......

Monday, November 17, 2008
മഴ
രക്ഷപ്പെടല്‍
അവിചാരിതമായ കൂട്ടിമുട്ടലുകള്‍ ഒഴിവാക്കാന്‍ എന്തു ചെയ്യണമെന്നാലോചിച്ച
ഞങ്ങള്‍ ഒരു നല്ല വൈകുന്നേരം മുഴുവന്‍ വെറുതേ കളഞ്ഞു
ഞങ്ങള്‍ക്ക് പിരിയാന്‍ സമയമായിരുന്നു
രഹസ്യങ്ങള്‍ ആരോടും പങ്കുവയ്ക്കരുതെന്ന പതിവു വാചകങ്ങള്‍ ഞങ്ങള്‍ മറന്നുപോയി
അതോ രഹസ്യങ്ങള്‍ ഇല്ലാതിരുന്നിട്ടോ...
എന്തായാലും ഞങ്ങള്‍ക്ക് പിരിയാന്‍ സമയമായിരുന്നു....
ഉള്ളാലെ പുഞ്ചിരിച്ചുകൊണ്ട് വിതുമ്പുന്ന ചുണ്ടുകളോടെ ഒരു യാത്ര പറച്ചിലാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നതെങ്കില്‍
എനിക്കു തെറ്റിപ്പോയി
പുറമേ ചിരിച്ചും ഉള്ളാലെ കരഞ്ഞും കൊണ്ടാണ് ഞാന്‍ യാത്ര പറഞ്ഞത്
അത് എന്തുകൊണ്ടെന്ന് എനിക്കറിയില്ല
അടിസ്ഥാനമില്ലാത്ത
ആവശ്യമില്ലാത്ത
നഷ്ടബോധമോ എന്നോര്‍ത്ത് ഞാന്‍ തലകുടഞ്ഞു
സത്യത്തില്‍ അതില്‍ നഷ്ടപ്പെടല്‍ ലവലേശം ഇല്ലായിരുന്നു..
രക്ഷപ്പെടല്‍ മാത്രം....

Thursday, August 7, 2008
ഒരു നീറ്റല് സമ്മാനിച്ച് കടന്നുപോയ കാണാത്ത സഹോദരിക്ക്
നിസ്സഹായതയുടെ നോവ് കനത്ത മനസ്സുകള്ക്ക്
വഴിമാറിപ്പോയ തുടര് നൊമ്പരങ്ങള്ക്ക്
എവിടെയോ എവിടെയോ പിടയുന്ന ചില ഹൃദയങ്ങള്ക്ക്
എന്നെ അറിയാത്ത പ്രിയപ്പെട്ടവര്ക്ക്
വാക്കുകള് കിട്ടാത്ത വികാരങ്ങളുടെ ഗദ്ഗദങ്ങള്ക്ക്
ഇനി.....ഇനി......
.........................................................

Wednesday, August 6, 2008
Tuesday, August 5, 2008
അതങ്ങനെയാണ് ചിലപ്പോള് നമ്മുടെ മനസ്
ഒറ്റ നിമിഷം കൊണ്ടു വര്ഷങ്ങള്ക്കു അപ്പുറത്ത് മേയാന് പോകും: അനുവാദം ചോദിയ്ക്കാതെ
ആരെയും കാത്തു നില്ക്കാതെ
അങ്ങനെ അങ്ങനെ പതിയെ പതിയെ അതിന്റെ ചുവടുകള്ക്കു ആക്കം കൂടും
പിന്നെ ഒരു പാച്ചിലാണ്
തെക്കും വടക്കുമറിയാത്ത
മേലും കീഴും നോക്കാതെ
ഒടുവിലൊടുവില് നമ്മുടെ
കൈകളില് നിന്നും കടിഞ്ഞാന് വഴുതിപ്പോയ്ക്കഴിഞ്ഞാല്
അത് കണ്ണീരും കരച്ചിലും
ചിരിയും കലമ്ബലുമാവും
കാറ്റും കടലുമാകും
എന്റെ ഓര്മ്മയില് ഇപ്പൊ മൂന്നു വര്ഷം മുന്പുള്ള ഒരു ആഗസ്ററ് മാസമാണ്
മനസ്സു പക്ഷെ തിരിച്ചു പോവുകയല്ല നല്ലതിലേക്ക് നല്ലതിലേക്ക് മുന്നേറുകയാണ്

Monday, August 4, 2008
കടലാസ് പൂക്കള്
വേനലില് ഞങ്ങള്
കടലാസ് പൂക്കള്ക്ക് നിറം കൊടുക്കാന് ശ്രമിച്ചു
നിറമില്ലാതെ മണമില്ലാതെ അവ കാറ്റില് പറന്നുപോയി
കടലാസ് പൂക്കള്ക്ക് നിറം കൊടുക്കാന് ശ്രമിച്ചു
നിറമില്ലാതെ മണമില്ലാതെ അവ കാറ്റില് പറന്നുപോയി
Monday, July 14, 2008
Tuesday, July 8, 2008
Subscribe to:
Comments (Atom)